അരിമ്പൂർ: വെള്ളക്കെട്ട് ഭീഷണിയിൽ അരിമ്പൂർ വാരിയം കോൾ പടവിലെ നെൽകൃഷി. ഏതു സമയത്തു വേണമെങ്കിലും വെള്ളം കയറി പടവിലെ 138 ഏക്കർ കൃഷി നശിച്ചേക്കാമെന്ന ഭീതിയിലാണ് കർഷകർ.
സമീപത്തെ ഇറിഗേഷൻ ചാലിൽ നിന്ന് വെള്ളം മനക്കൊടി - പുള്ള് പിഡബ്ളിയുഡി റോഡ് കവിഞ്ഞ് വാരിയംകോൾ പാടത്തിലേക്കിറങ്ങുമോ എന്നതാണ് ആശങ്ക. കഴിഞ്ഞ നാലുവർഷമായി കാലാവസ്ഥാ വ്യതിയാനം മൂലം ഇറക്കിയ കൃഷിയിലേക്ക് വെള്ളം ഒഴുകിയെത്തി കൃഷി നശിച്ചിരുന്നു. ഇത് മുൻകൂട്ടി കണ്ട് കൃഷി നശിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കർഷകർ സംഘടിച്ച് ചാക്കിൽ മണ്ണു നിറച്ച് താൽക്കാലിക തടയണ നിർമിച്ചുവെങ്കിലും മഴ കനത്താൽ മണ്ണു നിറച്ച ചാക്കുകൾ തള്ളി പോകാനും സാധ്യതയേറെയാണ്. ഇവിടെ റോഡ് ഉയർത്തണമെന്നാണ് വർഷങ്ങളായുള്ള കർഷകരുടെ ആവശ്യം.